മോഹം
യാ അല്ലാഹ്..........
ഇവന് കൊതിയാവുന്നു നിന്നെ കാണാന്‍....
നീ വരുമോ,
ഒരിക്കലെങ്കിലും എന്റെയീ ഓല മാടത്തില്‍?
നിന്നെയിരുത്താന്‍ സിംഹാസനമില്ലല്ലോ നാഥാ....
ഞാന്‍ പായ വിരിച്ചു തരാം....
നിനക്കേകുവാന്‍ കൊട്ടാര സദ്യയില്ലല്ലോ നാഥാ..
ഞാന്‍ എളിയ നിവേദ്യം അര്പിക്കാം.....
എനിക്കാവില്ല അങ്ങേക്ക് എഴാനാകാശവും താണ്ടി വരാന്‍.....
നക്ഷത്ര ലോകത്ത് പറക്കാനുള്ള വിദ്യയും ഇവന് വശമില്ല.
അല്ലാഹ്,
എനിക്കേകുമോ ഒരു മിഅറാജ്?
മുസ്തഫക്കേകിയ പോലെ .....
എനിക്കനുവദിക്കുമോ നീ ഒരു കൂടി കാഴ്ച ?
നാഥാ,
ഞാനുമൊന്നു നടന്നോട്ടെ,
പ്രകാശ സാഗര തീരങ്ങളില്‍...
ജിബ്രീലിനറിയാത്ത
പ്രപഞ്ച മണ്ഡലങ്ങളില്‍ ......
നാഥാ,
എന്നാണു ആഗ്രഹങ്ങള്‍ പൂവണിയുക ?
എന്നാണ് ഹൃദയം ശാന്തമാവുക ?
അറിയില്ല ,എങ്കിലും ഞാനിതാ നമിച്ചു നില്‍ക്കുന്നു
നിന്‍ മുന്നില്‍....
വരണ്ട നിലങ്ങളില്‍ വസന്തം വിടരും,
നാളെയുടെ നിര്‍വൃതിയില്‍ .................
(2005 മേയ് .....അപ്രകാശിത രചനകള്‍)
യാ അല്ലാഹ്..........
ഇവന് കൊതിയാവുന്നു നിന്നെ കാണാന്‍....
നീ വരുമോ,
ഒരിക്കലെങ്കിലും എന്റെയീ ഓല മാടത്തില്‍?
നിന്നെയിരുത്താന്‍ സിംഹാസനമില്ലല്ലോ നാഥാ....
ഞാന്‍ പായ വിരിച്ചു തരാം....
നിനക്കേകുവാന്‍ കൊട്ടാര സദ്യയില്ലല്ലോ നാഥാ..
ഞാന്‍ എളിയ നിവേദ്യം അര്പിക്കാം.....
എനിക്കാവില്ല അങ്ങേക്ക് എഴാനാകാശവും താണ്ടി വരാന്‍.....
നക്ഷത്ര ലോകത്ത് പറക്കാനുള്ള വിദ്യയും ഇവന് വശമില്ല.
അല്ലാഹ്,
എനിക്കേകുമോ ഒരു മിഅറാജ്?
മുസ്തഫക്കേകിയ പോലെ .....
എനിക്കനുവദിക്കുമോ നീ ഒരു കൂടി കാഴ്ച ?
നാഥാ,
ഞാനുമൊന്നു നടന്നോട്ടെ,
പ്രകാശ സാഗര തീരങ്ങളില്‍...
ജിബ്രീലിനറിയാത്ത
പ്രപഞ്ച മണ്ഡലങ്ങളില്‍ ......
നാഥാ,
എന്നാണു ആഗ്രഹങ്ങള്‍ പൂവണിയുക ?
എന്നാണ് ഹൃദയം ശാന്തമാവുക ?
അറിയില്ല ,എങ്കിലും ഞാനിതാ നമിച്ചു നില്‍ക്കുന്നു
നിന്‍ മുന്നില്‍....
വരണ്ട നിലങ്ങളില്‍ വസന്തം വിടരും,
നാളെയുടെ നിര്‍വൃതിയില്‍ .................
(2005 മേയ് .....അപ്രകാശിത രചനകള്‍)

No comments:
Post a Comment