ഖുറാന്‍
വരണ്ട തൊണ്ട...
വാക്കുകള്‍ വഴിമുട്ടി....
ജീവിതത്തിന്റെ അടരുകളിലെല്ലാം,
കടുത്ത ഉഷ്ണം .
സ്വപ്നങ്ങള്‍ക്ക് മേല്‍ കടുത്ത താപം
കരി വീഴ്‌ത്തി.
മനസ്സിന്റെ വസന്തങ്ങളില്‍
മരുഭൂമികള്‍ വേലിയേറി വന്നു.
മാനത്തുനിന്നും ഒരു ജല ബിന്ധുപോലും
മണ്ണില്‍ വീഴാനറച്ചു .
പൌര്‍ണമി നിലാവിലും നിലങ്ങളില്‍
ഇരുള്‍ കടുത്തു കിടന്നു.
തല നീട്ടിവന്ന പുതു നാമ്പുകള്‍
മണ്ട തീനി പുഴുക്കള്‍ കാര്‍ന്നു തിന്നു.
ഭൂതകാലത്തെവിടെയോ വച്ച് മറന്ന സുവിശേഷങ്ങളില്‍
ചിതലുകള്‍ ഗോപുരം പണിതു കൊണ്ടേയിരുന്നു.
ആത്മാവ് തൊണ്ട ക്കുഴിയിലെത്തിയ വാക്കുകള്‍ക്ക് ,
പുതു ചൈതന്യം വേണമായിരുന്നു.
2
ആ രാവില്‍ മാലാഖ ഇറങ്ങിവന്നു,
കോമള രൂപിയായ് ,
മുസ്തഫയുടെ മുന്നില്‍.
വിണ്ണ്‍ മണ്ണിനെ തൊട്ടപ്പോള്‍ മൃതമായ് കിടന്ന
വാക്കുകള്‍ക്കു ചിറകു മുളച്ചു.
മനുഷ്യ ഭാഗധേയത്തിന്റെ
കറുപ്പും വെളുപ്പും വരയാന്‍ പുതിയോരെഴുത്തുകോല്‍.....
അമാവാസിയുടെ കടുത്ത ഇരുളില്‍ നിന്നും,
പൌര്‍ണമിയുടെ തൂവെളിച്ചത്തിലെക്കൊരു നേര്‍ ചാട്ടം.
താപം അടിഞ്ഞു കൂടിയ ജീവിതത്തിന്റെ അടരുകളില്‍
ആര്‍ദ്രതയുടെ പുതിയ സ്പന്തനങ്ങള്‍.......................
വസന്ത നിലാവിന്റെ പുതിയ മഴവില്‍ക്കുടകള്‍,
ജീവിതത്തിന്റെ വെയില്‍ നിലങ്ങളില്‍ തണല്‍ വിടര്‍ത്തി.
വന്ത്യമായിരുന്ന മാനത്ത് ആര്‍ദ്രതയുടെ പുതിയ കാര്‍മേഘങ്ങള്‍,
മരിച്ചു കിടന്ന നിലങ്ങളില്‍ വസന്തത്തിന്റെ പുതിയ തളിര്‍ ചെടികള്‍....
മനുഷ്യ കാമനകള്‍ക്ക് പുതിയ ചിറകുകള്‍............
വിമോചനത്തിന്റെ പുതിയ സ്വപ്‌നങ്ങള്‍....
ഖുറാന്‍ ഒരു പുതിയ തുടക്കമായിരുന്നു,
മാനവികതയുടെ എല്ലാ അര്‍ത്ഥങ്ങളും,
വരണ്ട തൊണ്ട...
വാക്കുകള്‍ വഴിമുട്ടി....
ജീവിതത്തിന്റെ അടരുകളിലെല്ലാം,
കടുത്ത ഉഷ്ണം .
സ്വപ്നങ്ങള്‍ക്ക് മേല്‍ കടുത്ത താപം
കരി വീഴ്‌ത്തി.
മനസ്സിന്റെ വസന്തങ്ങളില്മരുഭൂമികള് വേലിയേറി വന്നു.
മാനത്തുനിന്നും ഒരു ജല ബിന്ധുപോലും
മണ്ണില്‍ വീഴാനറച്ചു .
പൌര്‍ണമി നിലാവിലും നിലങ്ങളില്‍
ഇരുള്‍ കടുത്തു കിടന്നു.
തല നീട്ടിവന്ന പുതു നാമ്പുകള്‍
മണ്ട തീനി പുഴുക്കള്‍ കാര്‍ന്നു തിന്നു.
ഭൂതകാലത്തെവിടെയോ വച്ച് മറന്ന സുവിശേഷങ്ങളില്‍
ചിതലുകള്‍ ഗോപുരം പണിതു കൊണ്ടേയിരുന്നു.
ആത്മാവ് തൊണ്ട ക്കുഴിയിലെത്തിയ വാക്കുകള്‍ക്ക് ,
പുതു ചൈതന്യം വേണമായിരുന്നു.
2
ആ രാവില്‍ മാലാഖ ഇറങ്ങിവന്നു,
കോമള രൂപിയായ് ,
മുസ്തഫയുടെ മുന്നില്‍.
വിണ്ണ്‍ മണ്ണിനെ തൊട്ടപ്പോള്‍ മൃതമായ് കിടന്ന
വാക്കുകള്‍ക്കു ചിറകു മുളച്ചു.
മനുഷ്യ ഭാഗധേയത്തിന്റെ
കറുപ്പും വെളുപ്പും വരയാന്‍ പുതിയോരെഴുത്തുകോല്‍.....
അമാവാസിയുടെ കടുത്ത ഇരുളില്‍ നിന്നും,
പൌര്‍ണമിയുടെ തൂവെളിച്ചത്തിലെക്കൊരു നേര്‍ ചാട്ടം.
താപം അടിഞ്ഞു കൂടിയ ജീവിതത്തിന്റെ അടരുകളില്‍
ആര്‍ദ്രതയുടെ പുതിയ സ്പന്തനങ്ങള്‍.......................
വസന്ത നിലാവിന്റെ പുതിയ മഴവില്‍ക്കുടകള്‍,
ജീവിതത്തിന്റെ വെയില്‍ നിലങ്ങളില്‍ തണല്‍ വിടര്‍ത്തി.
വന്ത്യമായിരുന്ന മാനത്ത് ആര്‍ദ്രതയുടെ പുതിയ കാര്‍മേഘങ്ങള്‍,
മരിച്ചു കിടന്ന നിലങ്ങളില്‍ വസന്തത്തിന്റെ പുതിയ തളിര്‍ ചെടികള്‍....
മനുഷ്യ കാമനകള്‍ക്ക് പുതിയ ചിറകുകള്‍............
വിമോചനത്തിന്റെ പുതിയ സ്വപ്‌നങ്ങള്‍....
ഖുറാന്‍ ഒരു പുതിയ തുടക്കമായിരുന്നു,
മാനവികതയുടെ എല്ലാ അര്‍ത്ഥങ്ങളും,
ആവിഷ്കരിച്ച ഒരു പുതിയ മുന്നേറ്റത്തിന്റെ.............
No comments:
Post a Comment